Map Graph

സെൻട്രൽ ജയിൽ, വിയ്യൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വിയ്യൂരിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. 1914 ൽ കൊച്ചിരാജ്യത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ജയിൽ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മൂന്നു സെൻട്രൽ ജയിലുകളിൽ ഒന്നായി മാറി. കണ്ണൂരിലും തിരുവനന്തപുരത്തെ പൂജപ്പുരയിലുമാണ് മറ്റ് രണ്ട് സെൻട്രൽ ജയിലുകൾ ഉള്ളത്. വിയ്യൂർ സെൻട്രൽ ജയിലിനോട് ചേർന്ന് സ്പെഷൽ സബ് ജയിൽ, പുതിയ സബ് ജയിൽ, മദ്ധ്യമേഖലാ ഡി ഐ ജി ഓഫീസ്, ജീവനക്കാരുടെ താമസസ്ഥലം എന്നിവയുണ്ട്. കൃഷിക്കുപയോഗ്യമായ രീതിയിൽ ജയിലിലെ ബാക്കി സ്ഥലം വിനിയോഗിക്കുന്നു.

Read article
പ്രമാണം:CentralJail,Viyyur.JPG